ഏറ്റുമാനൂർ: ബി.ഡി.ജെ.എസ് ഏറ്റുമാനൂർ നിയോജകമണ്ഡലം പ്രവർത്തകയോഗവും എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ ഹരികുമാറിന് സ്വീകരണവും 28ന് ഉച്ചകഴിഞ്ഞ് 3ന് ആർപ്പൂക്കര കെ.വി.എം ഓഡിറ്റോറിയത്തിൽ നടക്കും. ബി.ഡി.ജെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് എൻ.ശ്രീനിവാസൻ യോഗം ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലം പ്രസിഡന്റ് എം.എം റജി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കും. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി കെ.പി സന്തോഷ്, ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം സി.എൻ സുഭാഷ്, എൻ.ഡി.എ നേതാക്കളായ ഷാജി കടപ്പൂര്, കെ.ജി ജയചന്ദ്രൻ, ഷാജി ശ്രീശിവം, ഇന്ദിര രാജപ്പൻ, കൃഷ്ണമ്മ പ്രകാശൻ, എം.എസ്.സമോദ്, പ്രജീബ് കൊട്ടാരത്തിൽ, ജിജിമോൻ ഇല്ലിച്ചിറ എന്നിവർ യോഗത്തിൽ പ്രസംഗിക്കും.