അടിമാലി . കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വരവേൽക്കാൻ അടിമാലി ഒരുങ്ങി.ആനച്ചാലിൽ ഹെലികോപ്ടറിൽ ഇറങ്ങിയ ശേഷം റോഡു മാർഗമാണ് പൊതുസമ്മേളനം നടക്കുന്ന അടിമാലി വിശ്വദീപ്തി സിഎംഐ പബ്ലിക് സ്‌കൂൾ മൈതാനിയിൽ രാഹുൽ ഗാന്ധി എത്തുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് എത്തുന്ന പ്രവർത്തകർ ഉച്ചയ്ക്ക് 2 ന് മുൻപായി സമ്മേളന നഗറിൽ എത്തിച്ചേരണമെന്ന് സംഘാടകർ അറിയിച്ചു. കല്ലാർകുട്ടി റോഡിൽ നിന്നു വരുന്നവരുടെ വാഹനങ്ങൾ അടിമാലി പഞ്ചായത്ത് മൈതാനിയിൽ പാർക്ക് ചെയ്ത ശേഷം സമ്മേളന നഗറിൽ എത്തിച്ചേരണം. മൂന്നാർ റോഡിൽ നിന്ന് എത്തുന്നവർ ഗവ. ഹൈസ്‌കൂൾ പരിസരത്ത് വാഹനങ്ങൾപാർക്കു ചെയ്യണം. ഇരുമ്പുപാലം ഭാഗത്തു നിന്നുള്ള പ്രവർത്തകർ ഈസ്റ്റേൺ ന്യൂട്ടൺ സ്‌കൂൾ ജംക്ഷനിൽ വാഹനങ്ങൾ പാർക്കു ചെയ്ത ശേഷം സമ്മേളന സ്ഥലത്ത് എത്തിച്ചേരും വിധമാണ് കമീകരണങ്ങൾ പൂർത്തിയായിട്ടുള്ളത്. ഡീൻ കുര്യാക്കോസ് എംപി, ജില്ല പൊലീസ് മേധാവി ആർ. കറുപ്പസ്വാമി ഉൾപ്പെടെയുള്ളവർ വിശ്വദീപ്തി സ്‌കൂൾ മൈതാനിയിൽ എത്തി കമീകരണങ്ങൾ വിലയിരുത്തി.