പാലാ: ഞൊണ്ടിമാക്കൽ കവലയിൽ ഓട്ടോ തൊഴിലാളികളെ കഴിഞ്ഞ ദിവസം സുമൂഹ്യവിരുദ്ധർ മർദ്ദിച്ചതിൽ ഓട്ടോ തൊഴിലാളി യൂണിയൻ കെ.ടി.യു.സി (എം) പാലാ ടൗൺ മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ,ഷിബു കാരമുള്ളിൽ,വിൻസന്റ് തൈമുറി,റോയി മാത്യു,കണ്ണൻപാലാ,മാതാ സന്തോഷ്,ബിബിൽ പുളിയ്ക്കൽ,ബെന്നി ഉപ്പൂട്ടിൽ,കെ.കെ.ദിവാകരൻനായർ,കുര്യാച്ചൻ മണ്ണാർമറ്റം,ടോണി പുവേലിൽ,സത്യൻ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.