പാലാ: കേരള കോൺഗ്രസിന്റെ മുതിർന്ന നേതാവ് എം.എം ജേക്കബിന്റെ സഹോദര പുത്രൻ കേരള കോൺഗ്രസിനൊപ്പം. കോൺഗ്രസ് മുൻ ഭരണങ്ങാനം ബ്ലോക്ക് പ്രസിഡന്റും മുൻ കേന്ദ്ര മന്ത്രി എം.എം.ജേക്കബിന്റെ ജേഷ്ഠ സഹോദരപുത്രനുമായ ജോസഫ് സഖറിയാസും നൂറോളം വരുന്ന കോൺഗ്രസ് പ്രവർത്തകരുമാണ് കേരള കോൺഗ്രസിന്റെ ഭാഗമായിരിക്കുന്നത്.
ഇന്നലെ രാമപുരത്ത് തുറന്ന വാഹനത്തിൽ പ്രചാരണത്തിനെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയെ രാമപുരം മരങ്ങാട് ബൂത്തിൽ സ്വീകരിച്ചത് ജോസഫ് സഖറിയാസിന്റെ നേതൃത്വത്തിലായിരുന്നു.