വൈക്കം : സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് കെ.പി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബൈജു കലാശാല പറഞ്ഞു. കെ.പി.എം.എസിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കെ.പി.എം.എസ് വൈക്കം യൂണിയൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ആർ.ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഖജാൻജി പി.കെ രാജൻ, അഡ്വ.എ.സനീഷ് കുമാർ, കെ.കെ.കൃഷ്ണകുമാർ ,അഖിൽ കെ.ദാമോദരൻ ,പ്രിയദർശിനി ഓമനക്കുട്ടൻ, കെ.വിദ്യാധരൻ, മധു ചെമ്മനത്തുകര, കെ.സുരേഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. യൂണിയൻ സെക്രട്ടറി കെ.അശോകൻ പ്രവർത്തന റിപ്പോർട്ടും ഖജാൻജി കെ.എം.സോമനാഥൻ കണക്കും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി കെ.അശോകൻ (പ്രസിഡന്റ്) ആർ.ബാലചന്ദ്രൻ (സെക്രട്ടറി) ,ബാബു വടക്കേമുറി (വൈസ് പ്രസിഡന്റ്), കെ.എം സോമനാഥൻ, കെ.സുരേഷ് കുമാർ (ജോ:സെക്രട്ടറിമാർ), കെ.വിദ്യാധരൻ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.