c-k-asha

വൈക്കം : വൈക്കത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.കെ ആശയുടെ മണ്ഡലത്തിലെ നാലാംഘട്ട പര്യടനം ഇന്ന് തുടങ്ങും. രാവിലെ 8ന് വെച്ചൂർ കൈപ്പുഴമുട്ടിൽ നിന്നാണ് പര്യടനം തുടങ്ങുക. അനൗൺസ്മെന്റ് വാഹനത്തിന് പിന്നാലെ തുറന്ന വാഹനത്തിലാണ് സ്ഥാനാർത്ഥി നീങ്ങുക. വിവിധ കേന്ദ്രങ്ങളിൽ സി.കെ ആശയ്ക്ക് പ്രവർത്തകർ സ്വീകരണം നൽകി. രാവിലെ വെള്ളൂർ എച്ച്.എൻ.എല്ലിൽ നിന്നാണ് ഇന്നലത്തെ പര്യടനം ആരംഭിച്ചത്.

സി.പി.ഐ ജില്ലാ എക്സി.അംഗം പി.സുഗതൻ, കെ.ഡി വിശ്വനാഥൻ, ടി.ബി മോഹനൻ, ടി.വി രാജൻ, പി.കെ തങ്കച്ചൻ, സി.എം കുസുമൻ, ചെമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ, സുഭാഷ് പുഞ്ചക്കോട്, ജില്ലാ പഞ്ചായത്തംഗം പി.എസ് പുഷ്പമണി, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചെള്ളാങ്കൽ തുടങ്ങിയവർ പര്യടനത്തിൽ പങ്കെടുത്തു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.ആർ സോന തുറന്ന വാഹനത്തിൽ ഉദയനാപുരം മണ്ഡലത്തിന്റെ വിവിധ മേഖലകളിൽ സന്ദർശനം നടത്തി.
രാവിലെ അക്കരപ്പാടത്ത് നിന്നുള്ള പര്യടനം ബി.ജെ.എസ് സംസ്ഥാന പ്റസിഡന്റ് എൻ.കെ നീലകണ്ഠൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്റസ് ബ്ലോക്ക് പ്റസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്റഭാഷണം നടത്തി. മണ്ഡലം പ്റസിഡന്റ് വി.ബിൻസ്, യു.ഡി.എഫ് ചെയർമാൻ തോമസ് നാല്പതിൽ ചിറ അദ്ധ്യക്ഷത വഹിച്ചു. അബ്ദുൾ സലാം റാവുത്തർ, പി.വി.പ്റസാദ്, പി.എൻ. ബാബു, അഡ്വ.എ. സനീഷ് കുമാർ , ബി. അനിൽകുമാർ , വിവേക് പ്ലാത്താനത്ത് , പി.കെ.ജയപ്റകാശ്, ആർ. അനീഷ്, ഇടവട്ടം ജയകുമാർ ,എൻ.സി.തോമസ്, ബിജു കൂട്ടുങ്കൻ, കെ.സുരേഷ് കുമാർ , പി.​റ്റി.സുഭാഷ്, പി.സി. തങ്കരാജ്, കെ.വി. ചിത്റാംഗദൻ , രാജലക്ഷ്മി, കെ.കെ. ചന്ദ്റൻ ,ജി ജോ മണിപ്പാടൻ, പി.സദാശിവൻ, വി.എസ്.സന്തോഷ്, കെ.എസ്.ബിജു, അജയ്, പി പി ജോസ്, എസ് അനീഷ്, സാബു വാടയിൽ, മെബർമാരായ കെ.എസ്.സജീവ്, രാധാമണി, മിനി തങ്കച്ചൻ , കുഞ്ഞുമോൾ ബാബു, സാബു വാടയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

എൻഡിഎ സ്ഥാനാർത്ഥി അജിത സാബു ഇന്ന് തുറന്ന വാഹനത്തിൽ പര്യടനം തുടങ്ങും. വൈകിട്ട് 3ന് ടി.വി പുരത്തു നിന്നാണ് മൂന്നാംഘട്ട പര്യടനം തുടങ്ങുക.

ഇന്നലെ കല്ലറ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമെത്തി വോട്ടർമാരെ കണ്ടതോടെ അജിതാ സാബുവിന്റെ രണ്ടാംഘട്ട പര്യടനം പൂർത്തിയായി. രാവിലെ 8ന് മുണ്ടാറിൽ നിന്നാണ് പര്യടനം തുടങ്ങിയത്. ടി.വി.മിത്രലാൽ, വിനൂബ് വിശ്വം, ഇ.ഡി.പ്രകാശൻ, വി.ശിവദാസ്, എം.കെ.മഹേഷ്, ലേഖ അശോകൻ, ശങ്കർദാസ്, കെ.സുഭാഷ് തുടങ്ങിയവർഅനുഗമിച്ചു. ഇന്ന് രാവിലെ ടി.വി പുരം പഞ്ചായത്തിലെ ചില മേഖലകൾ സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് അക്കരപ്പാടത്ത് ഉദയംപൂജയിൽ പങ്കെടുക്കും.