കാഞ്ഞിരപ്പള്ളി: ഇടതു സ്ഥാനാർത്ഥി ഡോ.എൻ ജയരാജ് ജന്മനാടായ കറുകച്ചാൽ പഞ്ചായത്തിൽ പര്യടനം നടത്തി. പച്ചിലാമക്കൽ നിന്നും പര്യടനം സി.പി.എം ജില്ലാ കമ്മറ്റിയംഗം വി.പി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ അഡ്വ.ഗിരീഷ്.എസ്.നായർ, അഡ്വ.എം.എ.ഷാജി, എ.എം.മാത്യു ആനിത്തോട്ടം, പ്രൊഫ.ആർ.നരേന്ദ്രനാഥ്, രാജു തെക്കേക്കര, ഗോപാലകൃഷ്ണൻ നായർ, പ്രശാന്ത് കൃഷ്ണ, ജോസഫ് ജെ കൊണ്ടോടി, ശ്രീജിഷ കിരൺ, കിരൺ കുമാർ, പി ബിജുകുമാർ, രാജു തെക്കേക്കര, ഷീല പ്രസാദ്, ജയ പ്രസാദ്, ജോസ് ചമ്പകര, സജി നീലത്തുംമുക്കിൽ, ബിജു സെബാസ്റ്റ്യൻ, എൻ ജയപ്രകാശ്, ജോസ് തട്ടാരടി, കെ സി സാവിയോ, ജോയി മാങ്കുഴി തുടങ്ങിയവർ സംസാരിച്ചു.