കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ ചിറക്കടവ് പഞ്ചായത്തിൽ പര്യടനം നടത്തി. അഡ്വ. പി.സതീഷ്ചന്ദ്രൻ നായർ പര്യടനം ഉദ്ഘാടനം ചെയ്തു. ലാൽ മാടത്താനിക്കുന്നേൽ, ജയകുമാർ കുറിഞ്ഞിയിൽ, അഡ്വ. അഭിലാഷ് ചന്ദ്രൻ, നൗഷാദ് അഞ്ചനാട്ട്, ബാലുജി വെള്ളിക്കര, അബ്ദുൾകരിം മുസ്ലിയാർ, പി.എം. സലിം, സനോജ് പനയ്ക്കൽ, അബ്ദുൾ റസാഖ്, എൻ.വി. പ്രദീപ്, മറിയാമ്മ എന്നിവർ നേതൃത്വം നൽകി. ഇന്ന് ചിറക്കടവ് പഞ്ചായത്തിൽ പര്യടനം തുടരും. രാവിലെ 9ന് കത്തലാങ്കൽപടിയിൽ നിന്ന് ആരംഭിക്കുന്ന പര്യടനം 12ന് കുന്നുംഭാഗത്ത് സമാപിക്കും. തുടർന്ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രദേശങ്ങളിൽ പര്യടനം നടത്തും. വൈകിട്ട് മൂന്നിന് പാറക്കടവ് ഗ്രൗണ്ടിൽ നിന്ന് പര്യടനം ആരംഭിച്ച് 7.30ന് പൂതക്കുഴിയിൽ സമാപിക്കും.