chennithala

പാലാ : യു.ഡി.എഫ് അധികാരത്തിൽ വരുമ്പോൾ ആദ്യത്തെ നൂറ് ദിവസത്തിനകം കെ.എം.മാണി ആവിഷ്‌ക്കരിച്ച കാരുണ്യ പദ്ധതി തിരികെ കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം കൊല്ലപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫിൽ ചേക്കേറിയവർക്ക് എന്തുകൊണ്ടാണ് കാരുണ്യ പദ്ധതി തിരികെ കൊണ്ടുവരാൻ കഴിയാത്തതെന്ന് ചിന്തിക്കണം. ഇപ്പോൾ സർവേയുടെ കാലമാണ്. പണം കൊടുത്താൻ ഏതു സർവേയും ഉണ്ടാക്കാം. ആറിന് നടക്കുന്ന ജനങ്ങളുടെ സർവേയിലാണ് യു.ഡി.എഫിന് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. റോയി മാത്യു എലിപ്പുലിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.