vazhappli

ചങ്ങനാശേരി : വാഴപ്പള്ളി, പാലാത്ര പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ജി.രാമൻനായർ. . എ.കെ.സി.എച്ച്.എം.എസ് ഓഫീസ്, പറാൽ എസ്.എൻ.ഡി.പി ക്ഷേത്രം, കുടുംബിസേവാ സംഘടന ഭാരവാഹികൾ എന്നിവരെയും സന്ദർശിച്ചു. തുരുത്തി ചെറുവള്ളിക്കാവ് ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം വ്യാപാരികളോട് വോട്ടഭ്യർത്ഥിച്ചു. ബി.ആർ.മഞ്ജീഷ്, മനോജ് മണി, പി.ആർ.വിഷ്ണുദാസ്, അഡ്വ.രോഹിത്ത്, ഉണ്ണികൃഷ്ണൻ, മാടപ്പള്ളി ഗ്രാമപഞ്ചായത്തംഗം അശോകൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.