
കോട്ടയം : മണ്ഡലപര്യടനത്തിനൊപ്പം ഗൃഹസമ്പർക്കത്തിലും സജീവമായി എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ. മാങ്ങാനം മേഖലയിലായിരുന്നു ഇന്നലെ പ്രചാരണം. ഓരോ വേദിയിലും താമരപ്പൂമാല അടക്കം അണിയിച്ച് വൻസ്വീകരണമാണ് സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചത്. മറിയപ്പള്ളിയിലും, അമ്പലക്കടവിലും സമ്പർക്കമുണ്ടായിരുന്നു. നട്ടാശേരിയിലും, നാട്ടകത്തും കുടുംബയോഗത്തിലും പങ്കെടുത്തു.
വൻജനപങ്കാളിത്തമാണ് ഇവിടെയും ദൃശ്യമായത്.