കല്ലറ: എസ്.എൻ.ഡി.പി യോഗം 121ാം ശാഖയുടെ വാർഷിക പൊതുയോഗം ഇന്ന് പത്തിന് ശ്രീശാരദാ വിലാസിനി സ്കൂൾ ഹാളിൽ നടക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡൻ്റ് എ.ഡി പ്രസാദ് ആരിശേരി യോഗം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡൻ്റ് എം.കെ രമണൻ അദ്ധ്യക്ഷത വഹിക്കും. കൗൺസിലർ സി.എം ബാബു മുഖ്യപ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ബോർഡ് അംഗം ടി.സി ബൈജു , യൂണിയൻ വൈസ് പ്രസിഡൻ്റ് കെ.എസ് കിഷോർ , ശാഖാ പ്രസിഡൻ്റ് പി.ഡി രേണുകൻ, വൈസ് പ്രസിഡൻ്റ് ഡി.പ്രകാശ് എന്നിവർ പ്രസംഗിക്കും.