ഏറ്റുമാനൂർ : സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ ഈസ്റ്റർ - വിഷു വിപണി ബാങ്ക് ഹെഡ് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് വർക്കി ജോയി പൂവംനിൽക്കുന്നതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മായാദേവി ഹരികുമാർ, ബോർഡ് അംഗങ്ങളായ രാജു തോമസ്, ചിറയിൽ സിബി, അഡ്വ.പി.രാജീവ് ചിറയിൽ, ജോണി വർഗീസ്, ബേബി ജോൺ, ഇ.ജി സദാനന്ദൻ, സജി വള്ളോംകുന്നേൽ, ബിജു ജോസഫ് കൂമ്പിക്കൽ, സുശീല ചന്ദ്രസേനൻ, ജെസി ജോയി, സെക്രട്ടറി ഇൻ ചാർജ് ജെസമ്മ ജോൺ എന്നിവർ പ്രസംഗിച്ചു.