കടപ്പൂർ: പബ്ലിക് ലൈബ്രറിയിൽ കേരള വികസനത്തിന്റെ സഞ്ചാരവഴികൾ എന്ന വിഷയത്തിൽ നടത്തിയ ശില്പശാല മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. മുതിർന്ന ലൈബ്രറി പ്രവത്തകരായ ജോർജ് പി.ഡി, എം.ആർ ഗോപാലകൃഷ്ണ കൈമൾ, എൻ.കെ ശശിധരപണിക്കർ എന്നിവരെ ബ്ലോക്ക് പഞ്ചായത്തംഗം സിൻസി മാത്യു ആദരിച്ചു. താലൂക്ക്തല വനിതാ വായനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ ബിൻസി ഗോപിനാഥ് ,യു.പി തല വായനാ മത്സരത്തിൽ ജില്ലാ തലത്തിൽ പങ്കെടുത്ത ഭാഗ്യലക്ഷ്മി എന്നിവരെ ഗ്രാമപഞ്ചായത്തംഗം അംബികാ സുകുമാരൻ അനുമോദിച്ചു. ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ വൈസ് പ്രസിഡന്റ് ശശി.സി ആശംസാ പ്രസംഗം നടത്തി. ലൈബ്രറി പ്രസിഡന്റ് എൻ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.എസ് ബൈജു സ്വാഗതവും കമ്മറ്റി അംഗം പി.ടി സോമശേഖരൻ നന്ദിയും പറഞ്ഞു.