പാലാ: യു.ഡി.എഫ് പ്രവർത്തകർക്ക് ആവേശമായി രാമപുരത്ത് മാണി.സി.കാപ്പന്റെ പര്യടനം. രാജീവ് നഗറിൽ നിന്നാരംഭിച്ച പര്യടനം ഡി.സി.സി വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം ഉദ്ഘാടനം ചെയ്തു. രാമപുരത്തെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ആവിഷ്‌ക്കരിച്ച 150 കോടിയുടെ രാമപുരം കുടിവെള്ളപദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മാണി.സി.കാപ്പൻ പറഞ്ഞു.
മോളി പീറ്റർ അദ്ധ്യക്ഷത വഹിച്ചു. റോയി മാത്യു എലിപ്പുലിക്കാട്ട്, ജോയി സ്‌കറിയ, സി റ്റി രാജൻ, ഷൈനി സന്തോഷ്, മത്തച്ചൻ പുതിയിടത്തുചാലിൽ, വി എ ജോസ് ഉഴുന്നാലിൽ, തോമസ് ഉഴുന്നാലിൽ, റോബി ഊടുപുഴ, മനോജ് ചീങ്കല്ലേൽ, ആൽബിൻ ഇടമനശേരിൽ, സൗമ്യ സേവ്യർ, ജോഷി കുമ്പളത്ത്, ലിസമ്മ മത്തച്ചൻ, ഷാജി ഇല്ലിമൂട്ടിൽ, രാജൻ പുത്തൻമ്യാലിൽ, എം പി കൃഷ്ണൻനായർ, സാജു എം ഫിലിപ്പ്, ബെന്നി കച്ചിറമറ്റം, സന്തോഷ് കിഴക്കേക്കര, സഞ്ജു നെടുംകന്നേൽ, ബൈജു മുണ്ടപ്ലാക്കൽ, സജി തുണ്ടത്തിൽ, സുധീർ കൊച്ചുപറമ്പിൽ, ബെന്നി കുളക്കാട്ടോലി, ചെറിയാൻ, അനിതാ രാജു, ജെമിനി സിന്നി, ജേക്കബ് അൽഫോൻസാദാസ്, ബെന്നി താന്നി, ദേവസ്യാ ഏറത്ത്, കെ കെ സുകുമാരൻ എന്നിവർ പ്രസംഗിച്ചു.