പാലാ: പഴങ്ങളും പൂക്കളും നിറച്ച താലവുമായി എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയ്ക്ക് സ്വീകരണമൊരുക്കി നാട്ടുകാർ. ഇന്നലെ കടപ്പാട്ടൂർ ക്ഷേത്രത്തിനു സമീപത്ത് തുറന്ന വാഹനത്തിലെ പ്രചാരണം എത്തിയപ്പോഴാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം പഴങ്ങളും പൂക്കളും നിറച്ച താലവുമായാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയെ സ്വീകരിച്ചത്.

മുത്തോലി ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കുഴിയിൽ നിന്നുമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണിയുടെ തുറന്ന വാഹനത്തിലെ പ്രചാരണ യാത്ര ആരംഭിച്ചത്. തുരുത്തിക്കുഴിയിൽ എൻ.സി.പി നേതാവ് സിബി തോട്ടുപുറം ജാഥ ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്‌സ് പ്രസംഗിച്ചു.