കോട്ടയം: എൽ.ഡി.എഫ് സർക്കാർ വിശ്വാസങ്ങളെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. യു.ഡി.എഫ് പനച്ചിക്കാട് മണ്ഡലത്തിലെ വാഹന പര്യടനത്തിൽ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ എൽ.ഡി.എഫ്. എടുത്തനിലപാടിൽ അവർ ഇപ്പോൾ മാപ്പ് പറയുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് പര്യടനം ഉദ്ഘാടനം ചെയ്തു. ബാബുക്കുട്ടി ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ജോണി ജോസഫ്, എസ്. രാജീവ്, സിബി ജോൺ, പി.കെ. വൈശാഖ്, എൻ.എസ് ഹരിശ്ചന്ദ്രൻ, അനീഷ തങ്കപ്പൻ, ടി.സി. അരുൺ, കുര്യൻ പി. കുര്യൻ, മോഹൻ കെ. നായർ, എബിസൺ കെ. ഏബ്രഹാം, റോയി മാത്യു, ജെ.ജി. പാലയ്ക്കലോടി, പ്രിയ മധുസൂദനൻ, ജീന ജേക്കബ്, ബോബി സ്‌കറിയ, റോയി ജോർജ്, ഇട്ടി അലക്‌സ്, ബിനിമോൾ, എന്നിവർ പ്രസംഗിച്ചു.