
ഏറ്റുമാനൂർ: അയ്‌മനം പഞ്ചായത്തിൽ പര്യടനം നടത്തി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ടി.എൻ ഹരികുമാർ. വാർഡ് പഞ്ചായത്ത് പ്രതിനിധികളായ ബിന്ദു ഹരികുമാർ, എം.എസ് ജയകുമാർ, പ്രസന്നകുമാരി,പ്രമോദ് തങ്കച്ചൻ, ബി.ജെ.പി നേതാക്കളായ സജി പി, അശോക് കുമാർ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.
ഉച്ചക്ക് ശേഷം അയ്മനം കൊമ്പനാൽ എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങിൽ അയ്മനം പഞ്ചായത്തിലെ 101 വനിതകളെ ഭാരതീയ ജനതാ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു സംസാരിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ദേവകി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രാകേന്ദു ആർ.ബി ഉദ്ഘാടനം ചെയ്തു.