
പാമ്പാടി: ശബരിമലയിലെ ആചാര സംരക്ഷണത്തിനും ലൗജിഹാദിന് എതിരായും നിയമം നിർമ്മിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പുതുപ്പള്ളിയിലെ എൻ.ഡി.എ സ്ഥാനാർത്ഥി എൻ.ഹരിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ അധികാരം ലഭിച്ചാൽ പറയുന്ന കാര്യങ്ങളെല്ലാം ബി.ജെ.പി ചെയ്യും. കാശ്മീരിൽ ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞതും പൗരത്വ നിയമം പാസാക്കിയതും മുത്തലാഖ് -കാർഷിക നിയമം നടപ്പാക്കിയതും ബി.ജെ.പിയാണെന്നും അദ്ദേഹം പറഞ്ഞു.