മുണ്ടക്കയം : എസ്.എൻ.ഡി.പി യോഗം മുണ്ടക്കയം 52 ാം ശാഖയുടെ നവതി സ്മാരക മന്ദിരോദ്ഘാടനം നടന്നു. ശാഖാ പ്രസിഡന്റ് വി.വി വാസപ്പന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി ഉദ്ഘാടനം ചെയ്തു. മന്ദിരത്തിലെ ഉദ്ഘാടനം കൊല്ലംപറമ്പിൽ സുശീലാ സുരേന്ദ്രൻ നിർവഹിച്ചു. യോഗത്തിൽ യൂണിയൻ സെക്രട്ടറി അഡ്വ: പി ജീരാജ്, യോഗം ബോർഡ് മെമ്പർമാരായ ഡോക്ടർ പി.അനിയൻ, ഷാജി ഷാസ്, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് അരുണാ ബാബു, ബിനോയ് ശാന്തി, ശാഖാ സെക്രട്ടറി കെ ജി ഹരിദാസ്, യൂണിയൻ, ശാഖാ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു