ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം കാടമുറി 2297ാം ശാഖ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ 9 മത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും ഏപ്രിൽ 1 മുതൽ 5 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കും. ഒന്നിന് 4.15ന് പള്ളിയുണർത്തൽ,4.30ന് നിർമ്മാല്യദർശനം, 5ന് ഗണപതി ഹോമം, 6ന് ആചാര്യവരണം, രാവിലെ 6.30നും 7.30നും മധ്യേ കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യയുടെ സാന്നിധ്യത്തിൽ വടയാർ സുമോദ് തന്ത്രിയുടെയും മേൽശാന്തി ചെങ്ങളം അരുൺ ശാന്തികളുടെയും മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ്. 8ന് ഉഷപൂജ, 4.30ന് ഗുരുദേവകൃതികളുടെ പാരായണം, 5.30ന് പ്രാർത്ഥന, 6.30ന് ദീപാരാധന, 7ന് അത്താഴപൂജ.

രണ്ടിന് രാവിലെ 6.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, വൈകിട്ട് 6.30ന് ദീപാരാധന, 7ന് അത്താഴപൂജ. മൂന്നിന് രാവിലെ 6ന് ഗണപതിഹോമം, വൈകുന്നേരം 5.30ന് സർവൈശ്വര്യ പൂജ. നാലിന് രാവിലെ 7.30ന് മഹാമൃത്യുജ്ഞയ ഹോമം, വൈകിട്ട് 7ന് അത്താഴപൂജ. അഞ്ചിന് രാവിലെ 5ന് പള്ളിയുണർത്തൽ, 5.30ന് നിർമ്മാല്യദർശനം, 6ന് ഗണപതിഹോമം, 7ന് ഉഷപൂജ, 9ന് പഞ്ചവിംശതി കലശപൂജ, 10ന് കലശാഭിഷേകം, 11.30ന് ഉച്ചപൂജ, വൈകുന്നേരം 4.30ന് ഗുരുദേവ കൃതികളുടെ പാരായണം, 5.30ന് പ്രാർത്ഥന, 6ന് താലസമർപ്പണം, 6.45ന് ദീപാരാധന, 7.30ന് കൊടിയിറക്ക്, നടയടയ്ക്കൽ.