
ചങ്ങനാശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലി വാഴപ്പള്ളി പഞ്ചായത്തിൽ പര്യടനം നടത്തി. ഇന്നലെ ഉച്ചയ്ക്ക് ശേഷം വെട്ടിത്തുരുത്ത് എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. തുറന്ന വാഹനത്തിൽ ഇരുചക്രവാഹനത്തിന്റെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയത്.
വെട്ടിത്തുരുത്തിൽ നിന്നും ആരംഭിച്ച പര്യടനം പറാൽ, മുളയ്ക്കാംതുരുത്തി, മിഷൻ പള്ളി, പാലാത്രചിറ, വടക്കേക്കര, ചെത്തിപുഴ പള്ളി, മുന്തിരിക്കവല, കൂനന്താനം,ഏനാ ചിറ, പുതുചിറ,എസ്റ്റേറ്റ് പടി, മടക്കുംമൂട്, ശാന്തിനഗർ, കടമാൻചിറ, പമ്പ് ഹൗസ് വഴി കുരിശുമുട്ടിൽ സമാപിച്ചു. സമ്മേളനത്തിൽ മണ്ഡലം ചെയർമാൻ ബിജു പുല്ലുകാട് അദ്ധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രി പി.സി തോമസ്, പി.എച്ച് നാസർ, പി.എൻ നൗഷാദ്, മാത്തുക്കുട്ടി പ്ലാത്തനം, സാബു മുല്ലശ്ശേരി,ബിനു മൂലയിൽ, സാജു മഞ്ചേരിക്കുളം, പി.എച്ച് ഷാജഹാൻ, രജ്ഞിത്ത് അറയ്ക്കൽ, വർഗീസ് ആന്റണി, റോജി ആന്റണി എന്നിവർ പങ്കെടുത്തു.