കറുകച്ചാൽ: എസ്.എൻ.ഡി.പി യോഗം 2901 നമ്പർ പുതുപ്പള്ളിപ്പടവ് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികം ഏപ്രിൽ 17ന് നടക്കും. രാവിലെ 5ന് പ്രഭാതപൂജ, 5.30ന് നിർമ്മാല്യദർശനം, 7ന് മഹാഗണപതി ഹോമം, 8.30ന് വിക്രമൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്, തുടർന്ന് ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവഭാഗവത പാരായണം, 10.30ന് പഞ്ചകലശം, ഇളനീർതീർത്ഥാടനം, 11.30ന് കലശാഭിഷേകം,1ന് മഹാപ്രസാദമൂട്ട്.