കോട്ടയം : എൻ.ഡി.എ സ്ഥാനാർത്ഥികളെ വിജയിപ്പിക്കാൻ ബി.ഡി.ജെ.എസ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് ബി.ഡി.ജെ.എസ് ദേശീയ പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ഡി.എ മുന്നണിയുടെ ഭാഗമായാണ് ബി.ഡി.ജെ.എസ് മത്സരിക്കുന്നത്. ഇത് മുന്നണിയ്ക്ക് കരുത്ത് പകരുന്നതാണ്. ഓരോ പ്രവർത്തകരും ഇത് ലക്ഷ്യമിട്ടാവണം പ്രവർത്തിക്കേണ്ടതെന്നും അദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി മിനർവ മോഹൻ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.ജി.തങ്കപ്പൻ , ജില്ലാ സെക്രട്ടറി പി.അനിൽകുമാർ , ജോ.സെക്രട്ടറിമാരായ സജീഷ് മണലേൽ, റിജേഷ് സി.ബ്രീസ് വില്ല , പനച്ചിക്കാട് പഞ്ചായത്തംഗം പ്രസീദ, ട്രഷറർ സി.ആർ രാജൻ ബാബു, പ്രശാന്ത് കുഴിമറ്റം എന്നിവർ പ്രസംഗിച്ചു.