thankammal

രാജകുമാരി: ചിന്നക്കനാൽ ബിഎൽ റാമിൽ കട്ടാന ശല്യം രൂക്ഷം. ശനിയാഴ്ച അർധ രാത്രിയിലെത്തിയ ഒറ്റയാൻ വൃദ്ധയായ തങ്കമ്മാൾ ഒറ്റയ്ക്കു താമസിച്ചിരുന്ന വാടക വീട് പൂർണമായും തകർത്തു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപെട്ടത്. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആനയെ ഓടിച്ച ശേഷമാണ് തകർന്ന വീട്ടിൽ നിന്നും തങ്കമ്മാളെ രക്ഷിച്ചത്. കൈയ്ക്കും കാലിനും പരുക്കേറ്റ തങ്കമ്മാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന്റെ ഭിത്തിയുടെ ഒരു ഭാഗം തകർന്ന് തങ്കമ്മാളുടെ ദേഹത്ത് പതിച്ചു എങ്കിലും ഗുരുതര പരുക്കുകളില്ല.