thiruvanchoor

കോട്ടയം : തിരഞ്ഞെടുപ്പ് ചിഹ്നം ചെറുതായിട്ടാണ് ബാലറ്റ് പേപ്പറിൽ അച്ചടിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകി. ചിഹ്നത്തിലെ വലുപ്പവ്യത്യാസം വോട്ടർമാരിൽ ആശയക്കുഴപ്പുമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറിൽ എല്ലാ സ്ഥാനാർത്ഥികൾക്കും ചിഹ്നത്തിന് ഒരേ വലുപ്പം നൽകി വീണ്ടും അച്ചടിക്കാൻ റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകണമെന്നും പരാതിയിൽ പറയുന്നു.