
കോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് ഉദ്യോഗസ്ഥർക്കായി നടത്തിയ പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കായി നാളെ രാവിലെ 10 മുതൽ പരിശീലന പരിപാടി സംഘടിപ്പിക്കും. കടുത്തുരുത്തി, പാലാ നിയോജക മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്ക് പാലാ എം.ജി.എച്ച്.എസ്.എസിലും പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർക്ക് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലുമാണ് പരിശീലനം. ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ ഉദ്യോഗസ്ഥർ കോട്ടയം സി.എം.എസ് കോളേജിലും വൈക്കം, ചങ്ങനാശേരി മണ്ഡലങ്ങളിലുള്ളവർ അതത് മണ്ഡലങ്ങളുടെ പരിശീലനം മുൻപ് നടന്ന കേന്ദ്രങ്ങളിലുമാണ് എത്തേണ്ടത്.