വൈക്കം: എൽ.ഡി.എഫ് സ്ഥാനാർഥി സി.കെ ആശയുടെ നാലാംഘട്ട പര്യടനത്തിന് തുടക്കമായി. വെച്ചൂർ പഞ്ചായത്തിലെ പരിയാരത്ത് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാർ വാഹന പര്യടനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.വെച്ചൂർ പഞ്ചായത്തിലെ അംബികാമാർക്കറ്റ്, നഗരിന, കൈപ്പുഴമുട്ട്, അച്ചിനകം, ഔട്ട്‌പോസ്റ്റ്, ബണ്ട് റോഡ്, വേരുവള്ളി, ഇടയാഴം, ചിരട്ടേപ്പറമ്പ്, മുച്ചൂർക്കാവ്, തോട്ടാപ്പള്ളി, കൊടുതുരുത്ത് എന്നിവിടങ്ങളിൽ സ്ഥാനാർത്ഥിയെ സ്വീകരിച്ചു. പര്യടനം കല്ലറ എസ്.ബി.ടി ജംഗ്ഷനിൽ സമാപിച്ചു. എൽ.ഡി.എഫ് നേതാക്കളായ പി.സുഗതൻ, കെ.കെ ഗണേശൻ, ഇ.എൻ ദാസപ്പൻ, കെ.എം വിനോഭായ്, കെ.കെ ചന്ദ്രബാബു, എൻ സുരേഷ്‌കുമാർ, വക്കച്ചൻ മണ്ണത്താലി, ജോസ് സൈമൺ, രവീന്ദ്രൻ, കെ.ടി സുഗുണൻ, എം.ജി ഫിലേന്ദ്രൻ, കെ.പി ജോയ്, സലിംകുമാർ, ജിൽജിത്ത്, ഹേമലത, കെ.പി സന്തോഷ്, കെ.വി ഗോപാലകൃഷ്ണൻ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.
യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.പി.ആർ. സോനയുടെ പര്യടനം ചെമ്പ് സെന്റ് തോമസ് കാത്തലിക് ചർച്ചിലും, യാക്കോബായ ചർച്ചിലും പ്രാർത്ഥനയോടെയാണ് ആരംഭിച്ചത്. തുടർന്ന് ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന്, കാട്ടിക്കുന്നു തുരുത്തുകടവ്, മുറിഞ്ഞ പുഴ , മത്തുങ്കൽ, ചെമ്പങ്ങാടി, തുരുത്തുമ്മ, ഏനാദി, എൻ.എസ്.എസ് ജംഗ്ഷൻ, മൂലേക്കടവ്, കതിരക്കോട്, ശങ്കരനാരായണസ്വാമി ക്ഷേത്രം , ചാലുങ്കൽ എന്നി സ്ഥലങ്ങളിലും മറവന്തുരുത്ത് പഞ്ചായത്തിലെ പാലാ ങ്കടവ് ,ചുങ്കം , ഇടവട്ടം, മറവന്തുരുത്ത്, ടോൾ, മേക്കര വഴി തറവട്ടത്തു സമാപിച്ചു.
നിയോജകമണ്ഡലം കൺവീനർമാരായ അക്കരപ്പാടം ശശി, അഡ്വ പി.പി.സി ബിച്ചൻ , മണ്ഡലം ചെയർമാന്മാരായ കെ.സി. തോമസ്, കെ.എസ്.ബിജു, കൺവീനർമാരായ അഡ്വ.പി.വി.സുരേന്ദ്രൻ ,പി സി തങ്കരാജ്, അഡ്വ.എ. സനീഷ് കുമാർ , അബ്ദുൾ സലാം റാവുത്തർ, പി.വി.പ്രസാദ്, ബി. അനിൽകുമാർ , പി.കെ.ദിനേശൻ, കെ.വി. മനോഹരൻ , പി.കെ.ജയപ്രകാശ്, പി.റ്റി.സുഭാഷ്, ആർ.അനീഷ്, എസ് ജയപ്രകാശ്, ഇടവട്ടം ജയകുമാർ , റ്റി.വി.സുരേന്ദ്രൻ ,ഷൈൻ പ്രകാശ്. റഷീദ് മങ്ങാടൻ, റെജി മേച്ചേരി, ലയ ചന്ദ്രൻ , സ്മിതാ എസ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
എൻ.ഡി.എ സ്ഥാനാർത്ഥി അജിത സാബുവിന്റെ രണ്ടാം ഘട്ട പര്യടനം ഇന്നലെ തുടങ്ങി. വിവിധ കേന്ദ്രങ്ങളിൽ ഭവനങ്ങൾ സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ബിനൂപ് വിശ്വം, ജന. സെക്രട്ടറിമ്മാരായ എം. കെ മഹേഷ്, പി.കെ സുഭാഷ്, കൗൺസിൽമ്മാരായ ഗിരിജ കുമാരി, ഒ.മോഹമകുമാരി, ജില്ലാ സെക്രട്ടറി ലേഖ അശോകൻ, ഹിന്ദു ഐക്യവേദി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ഡി സന്തോഷ്, ജയകൃഷ്ണൻ, ആനന്ദൻ, കൃഷ്ണമൂർത്തി, രാജീവ്, ബിജു, ഗായത്രി സതീഷ്, മഞ്ജു മഹേഷ് തുടങ്ങിയവർ നേതൃത്വം നൽകി.