വൈക്കം: വ്രതശുദ്ധിയോടെ എത്തിയ ഭക്തർ ഉച്ചവെയിലിൽ ആദിത്യഭഗവാന് സ്തുതിഗീതങ്ങൾ പാടി ഉദയംപൂജ അർപ്പിച്ചു. അക്കരപ്പാടം 130 ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രസന്നിധിയിൽ ഓംങ്കരേശ്വരം ഉദയംപൂജ സമിതിയുടെ നേതൃത്വത്തിലാണ് സൂര്യഭഗവാന് പൂജ അർപ്പിച്ചത്. ക്ഷേത്രം മേൽശാന്തിമ്മാരായ അജിത്ത് മഹാദേവൻ, രാഹുൽ ശാന്തികൾ എന്നിവർ കാർമ്മികരായിരുന്നു. ഉദയംപൂജ സമാജം പ്രസിഡന്റ് ഷാജി വട്ടപ്പടവ്, സെക്രട്ടറി പി. വിജയൻ, ശിവജി രണ്ടുപറ, ചന്ദ്രൻ കിഴക്കേ ചുള്ളവേലി, ശാഖാ പ്രസിഡന്റ് ജി.ജയൻ, സെക്രട്ടറി എം.ആർ. രതീഷ്, സദാശിവൻ പുതിയമംഗലം എന്നിവർ നേതൃത്വം നൽകി.