കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ ആധുനിക കോട്ടയത്തിന്റെ വികസന ശിൽപ്പിയെന്ന് കെ.സി ജോസഫ് എം.എൽ.എ. കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കൊല്ലാട് മണ്ഡലത്തിലെ വാഹനപര്യടനം പാറയ്ക്കൽകടവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് കൊല്ലാട് മണ്ഡലം പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കെ.പി.സി.സി സെക്രട്ടിമാരായ നാട്ടകം സുരേഷ്, കുഞ്ഞ് ഇല്ലംപള്ളി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എസ്. രാജീവ്, യൂജിൻ തോമസ്, പി.കെ. വൈശാഖ്, ആനിമാമ്മൻ, ജയിൻ ടി മടം, തമ്പാൻ, മിനി ഇട്ടിക്കുഞ്ഞ്, അനിൽകുമാർ, എൻ.എസ്. ഹരിശ്ചന്ദ്രൻ, ജെ.ജി. പാലയ്ക്കലോടി എന്നിവർ പ്രസംഗിച്ചു.