പാലാ: ഓശാന ഞായർ പ്രമാണിച്ച് പര്യടനം ഒഴിവാക്കിയ യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ ഇന്നലെ നിശബ്ദ പ്രചരണത്തിലായിരുന്നു. പാലായുടെ വിവിധ മേഖലകളിൽ ഭവന സന്ദർശനത്തിനൊപ്പം വ്യക്തികളെ നേരിൽ സന്ദർശിച്ചും സ്ഥാപനങ്ങളിൽ നേരിട്ടെത്തിയും വോട്ടുകൾ തേടി.
പാലായുടെ ചരിത്രത്തിലാദ്യമായി ജനങ്ങൾക്കായി എം.എൽ.എ ഓഫീസ് തുറന്നതും യു.ഡി.എഫ് ചർച്ചാ വിഷയമാക്കിയിട്ടുണ്ട്.
ഇന്ന് കരൂർ, പാലാ പ്രദേശങ്ങളിൽ മാണി സി.കാപ്പൻ തുറന്ന വാഹനത്തിൽ പര്യടനം നടത്തും. രാവിലെ 8ന് ചക്കാമ്പുഴയിൽ ആരംഭിക്കുന്ന കരൂർ മണ്ഡലം പര്യടനം ഉച്ചയ്ക്ക് ഒന്നിന് ഇടനാട് സ്‌കൂൾ ജംഗ്ഷനിൽ സമാപിക്കും. 3 ന് മരിയൻ സെന്റർ ജംഗ്ഷനിൽ ആരംഭിക്കുന്ന പാലായിലെ പര്യടനം വൈകിട്ട് ഏഴിന് പന്ത്രണ്ടാം മൈലിൽ സമാപിക്കും.