വൈക്കം : കേരള ബാങ്കിൽ നിന്നും സീനിയർ അക്കൗണ്ടന്റായി വിരമിക്കുന്ന കെ.ജി.രാമചന്ദ്രന് ബാങ്കിന്റെ വൈക്കം താലൂക്കിലെ ജീവനക്കാരുടെ വകയായി യാത്രയയപ്പ് നൽകി. വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന യാത്രയയപ്പ് സമ്മേളനം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ. പി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. ഉമേഷ് ഷേണായി അദ്ധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ പ്രസിഡന്റ് കെ.പി ഷാ, കോട്ടയം ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയൻ കമ്മ​റ്റിയംഗം കെ.ജെ തോമസ് .ടി.എസ്. വേണുഗോപാൽ, കെ.വി.സാബു തുടങ്ങിയവർ പ്രസംഗിച്ചു