വൈക്കം : ഉത്തർപ്രദേശിൽ ട്രെയിൻ യാത്രയ്ക്കിടെ സന്യാസിനികളുടെ നേർക്ക് ബജരംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് വൈക്കം മേഖലയുടെ നേതൃത്വത്തിൽ വൈക്കം നഗരത്തിൽ പ്രതിഷേധജ്വാല തെളിച്ചു. വൈക്കം വെൽഫെയർ സെന്ററിന് മുന്നിൽ മേഖല പ്രസിഡന്റ് സജി ജോസഫ് മാനന്തികരിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മേഖല ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ നാഴിയമ്പാറ ഉദ്ഘാടനം ചെയ്തു. സാജുവാതപ്പള്ളി ,ജോമിസേവ്യർ, ജിയോജോസ് ഭഗവതിക്കൽ ,സിറിയക്ക് പള്ളിയാമ്പള്ളിതറ, ആശിഷ് ബാബു, ജയൻ കോലഞ്ചേരി തുടങ്ങിയവർ പ്രസംഗിച്ചു.