ചങ്ങനാശേരി: കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു.ഇത്തിത്താനം ചെമ്പുചിറ മുണ്ടയ്ക്കൽ എം.പി കുട്ടപ്പൻനായരുടെ വീടിന്റെ മേൽക്കൂരയാണ് ഇന്നലെ കാറ്റിലും മഴയിലും തകർന്നത്. വില്ലേജ് ഓഫീസർ സലീം സദാനന്ദൻ, 12ാം വാർഡ് മെമ്പർ ബിജു എസ്.മേനോൻ, ഇത്തിത്താനം വികസനസമിതി പ്രസിഡന്റ് പ്രസന്നൻ ഇത്തിത്താനം തുടങ്ങിയവർ സന്ദർശിച്ചു.