വൈക്കം: അച്ചിനകം പാടശേഖരത്തിലെ നെൽ വയൽ നികത്തുന്നത് അധികാരികളുടെ മൗനാനുവാദത്തോടെയെന്ന് ആരോപണം. വെച്ചൂർ പഞ്ചായത്തിലെ 6-ാം വാർഡിൽ കുമരകം വെച്ചൂർ റോഡരികിൽ സ്വകാര്യവ്യക്തി നെൽവയൽ നികത്തുന്നതായാണ് പരാതി ഉയരുന്നത്. 2019 ൽ മണ്ണിട്ടു നികത്തി തുടങ്ങിയപ്പോൾ തന്നെ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെയ്ക്കേണ്ടിവന്നു. എന്നാൽ ഇപ്പോൾ കൂടുതൽ പ്രദേശങ്ങൾ നികത്തികൊണ്ടിരിക്കുകയാണ്. നെൽവയൽ നികത്തൽ അടിയന്തിരമായി തടയണമെന്നാവശ്യപ്പെട്ട് സി.പി.ഐ-എംഎൽ റെഡ് ഫ്ലാഗ് ജില്ലാ ക്കമ്മറ്റി വൈക്കം തഹസീൽദാർ, വെച്ചൂർ വില്ലേജ് ഓഫീസർ എന്നിവർക്ക് പരാതി നൽകി. പ്രതിഷേധ യോഗത്തിൽ സെക്രട്ടറി സി.എസ് രാജു അദ്ധ്യക്ഷത വഹിച്ചു. കെ.എം ശശിധരൻ, വിജിതമ്പി, കെ.എ ജയൻ, മനോജ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.