കാഞ്ഞിരപ്പള്ളി: യു.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സ്ഥാനാർത്ഥി ജോസഫ് വാഴയ്ക്കൻ കറുകച്ചാൽ പഞ്ചായത്തിൽ പര്യടനം നടത്തി. ചമ്പക്കര പള്ളിപ്പടിയിൽ നിന്നാരംഭിച്ച പ്രര്യടനം തോമസ് കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. അഡ്വ. അജിത്കുമാർ കെ.സി, സി.ടി. തോമസ്, റോബിൻ വെള്ളപ്പള്ളി, ജോ തോമസ് പായിക്കാട്ട്, സണ്ണി മംപാട്ടിൽ, അബ്ദുൾ കരീം മുസ്ലിയാർ, ബെന്നി അബ്ബാട്ട്, മാത്യു ജോൺ, മോഹൻദാസ് കുറുപ്പ്, അഡ്വ. തോമസ്‌കുട്ടി തോമസ്, രാജേഷ് എഴുചിറ എന്നിവർ പ്രസംഗിച്ചു.