എരുമേലി: പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി.സി ജോർജ്ജ് എരുമേലിയിൽ വാഹന പര്യടനം നടത്തി. നൂറ് കണക്കിന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയാണ് മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്. മണ്ഡലം പ്രസിഡന്റ് ജോഷി മുട്ടത്ത്, ജോപ്പൻ മണ്ഡപം, ഷംസാർ, ബിനോയി മാർട്ടിൻ,റെനീഷ് ചൂണ്ടച്ചേരി, പ്രവീൺ രാമചന്ദ്രൻ, രഘു മന്നിക്കൽ, രാജൻ തുമ്പയിൽ, ജോഷി കണയിങ്കൽ, അനൂപ് ചീരംകുളം, ടിന്റു വർഗ്ഗീസ്, ബിനു വർഗ്ഗീസ്, പാപ്പച്ചൻ ഒറ്റപ്ലാക്കൽ തുടങ്ങിയവർ പര്യടനത്തിന് നേതൃത്വം നൽകി.