കാഞ്ഞിരപ്പള്ളി: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എൻ.ജയരാജ് കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ പര്യടനം നടത്തി. തമ്പലക്കാട് പള്ളിപടി ജംഗ്ഷനിൽ സി.പി.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി ലാൽ പര്യടനം ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ ഗിരീഷ് എസ്.നായർ, എം.എ ഷാജി, എ.എം മാത്യു, വി.പി ഇസ്മായിൽ, വി.പി ഇബ്രാഹിം, പി.കെ ഗോപി, സുരേഷ് കുമാർ, സെൻസ്ലാവിയോസ്, സണ്ണികുട്ടി അഴകബ്രായിൽ,പി.എ താഹ, ജോബി, ഷെമിമ് അഹമ്മദ്, പി.കെ ജയൻ,കെ.രാജേഷ്, വിമല ജോസ്,ഷക്കീല നസീർ,ജെയിംസ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.എൻ.ജയരാജ് ഇന്ന് നെടുംങ്കുന്നം പഞ്ചായത്തിൽ പര്യടനം നടത്തും. രാവിലെ 8ന് തൊട്ടിക്കൽ നിന്നും ആരംഭിച്ചു വൈകിട്ട് കാവുംനട ജംഗ്ഷനിൽ സമാപിക്കും