ചങ്ങനാശേരി: യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ ലാലിയുടെ മണ്ഡലം പര്യടനം ഇന്ന് പായിപാട് പഞ്ചായത്തിൽ നടക്കും. രാവിലെ 9ന് പായിപാട് കവലയിൽ യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം സാജൻ ഫ്രാൻസിസ് മുഖ്യപ്രഭാഷണം നടത്തും.