പാലാ: നഗരത്തിലെ വ്യാപാരികളോടും വ്യവസായികളോടും തൊഴിൽ സംരംഭകരോടും സ്ഥാപനങ്ങളിലെ ജീവനക്കാരോടും വോട്ട് അഭ്യർത്ഥിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി പര്യടനം നടത്തി. രാവിലെ ജനറൽ ആശുപത്രി ജംഗ്ഷനിലെത്തിയ ജോസ് കെ.മാണിയെ നഗരസഭാ ചെയർമാൻ അന്റോ ജോസ് ചടിഞ്ഞാറേക്കരയും നഗരസഭാ കൗൺസിലർമാരും വ്യാപാരികളും ചേർന്ന് സ്വീകരിച്ചു. മുനിസിപ്പൽ ഓഫീസിന് സമീപം ളാലം പാലം ജംഗ്ഷനിൽ പര്യടനം അവസാനിപ്പിച്ചു. ഓട്ടോറിക്ഷ തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നഗരത്തിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും സ്ഥാനാർത്ഥിയോടൊപ്പം പര്യടനത്തിൽ അണിചേർന്നു.
എൽ.ഡി.എഫ് നേതാക്കളായ ആന്റോ പടിഞ്ഞാറേക്കര,അഡ്വ.സണ്ണി ഡേവിഡ്, അഡ്വ.വി.ടി.തോമസ്, ബെന്നി മൈലാടൂർ,ബിനു പുളിക്കകണ്ടം, കെ.കെ ഗിരീഷ്, ജയപ്രകാശ് ആരീപ്പാറയിൽ, ബിജു പാലൂപടവൻ,പി.എൻ.പ്രമോദ്, ജോസുകുട്ടി പൂവേലി, സിബി ജോസഫ്, ബൈജു കൊല്ലംപറമ്പിൽ, ജോജോ കുടക്കച്ചിറ, സുനിൽ പയ്യപ്പിള്ളി, സിജി പ്രസാദ്, ലീന സണ്ണി, ബെറ്റി ഷാജു, ഷീബ ജിയോ എന്നിവർ നേതൃത്വം നൽകി.