കരൂർ: ജനഹൃദയങ്ങൾ കീഴടക്കി യു.ഡി.എഫ് സ്ഥാനാർത്ഥി മാണി സി കാപ്പന്റെ തിരഞ്ഞെടുപ്പ് പര്യടനം കരൂർ, പാലാ മണ്ഡലങ്ങളിൽ പൂർത്തീകരിച്ചു. നിരവധി വാഹനങ്ങളുടെയും ബൈക്കുകളുടെയും അകമ്പടിയോടെയാണ് പര്യടനം ആരംഭിച്ചത്. രാവിലെ ആരംഭിച്ച കരൂർ മണ്ഡലം പര്യടനം നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷൻ, വൈദ്യശാല, അന്ത്യാളം, പയപ്പാർ, ആശാനിലയം, കുടക്കച്ചിറ പാറമട വഴി ഈടനാട് സ്‌കൂൾ ജംഗ്ഷനിൽ സമാപിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, സന്തോഷ് കുര്യത്ത്, ബിജു പുന്നത്താനം, പ്രൊഫ സതീഷ് ചൊള്ളാനി, റോയി മാത്യു എലിപ്പുലിക്കാട്ട്, ജോർജ് പുളിങ്കാട്, ജോസ് കുഴികുളം, എൻ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു. മരിയൻ ജംഗ്ഷനിൽനിന്നാരംഭിച്ച പാലാമണ്ഡലം പര്യടനം കൊട്ടാരമറ്റം, മാർക്കറ്റ്, കവീക്കുന്ന്, കൊച്ചിടപ്പാടി, മൂന്നാനി, ചെത്തിമറ്റം വഴി പന്ത്രണ്ടാം മൈലിൽ സമാപിച്ചു. ബിജോയി എബ്രാഹം, കുര്യാക്കോസ് പടവൻ, അഡ്വ ജോബി കുറ്റിക്കാട്ട്, ജിമ്മി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.