vandi

വൈക്കം : ജനാധിപത്യ രാഷ്ട്രത്തിന് ശക്തിയുണ്ടാവണമെങ്കിൽ രാജ്യത്തെ ഓരോ പൗരനും തന്റെ പൗരാവകാശമായ സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കണമെന്ന് ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം നായർ കാരിക്കോട് പറഞ്ഞു. വോട്ട് വണ്ടി പ്രചാരണത്തിന്റെ വൈക്കം താലൂക്ക്തല ഉദ്ഘാടനം ബോട്ട് ജെട്ടി മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. താലൂക്കിലെ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത് ശ്രീമഹാദേവ കോളേജാണ്. പ്രചാരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ അവതരിപ്പിച്ച വോട്ടത്തുള്ളൽ, ഫ്‌ളാഷ് മോബ്, തെരുവ് നാടകം, ലഘു ഫിലിം, പോസ്റ്റർ പ്രദർശനം, ലഘുലേഖ വിതരണം തുടങ്ങിയവ നടന്നു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ബിച്ചു എസ് നായർ, ഐശ്വര്യ, ശ്യാമ ജി.നായർ, ശ്രീലക്ഷ്മി.സി, ഷിബിന,ഉജ്ജ്വൽ ഷോൺ തുടങ്ങിയവർ നേതൃത്വം നൽകി . തിര.കമ്മിഷൻ പ്രതിനിധികളായ സുഭാഷ് ടി.കെ ,ഷൈൻ വി.കെ എന്നിവർ ബോധവത്കരണ ക്ലാസുകൾ നയിച്ചു.