sangeetha
കട്ടപ്പനയിലെ പ്രചരണ യോഗത്തില്‍ അഡ്വ. സംഗീത വിശ്വനാഥന്‍ പ്രസംഗിക്കുന്നു.

കട്ടപ്പന: ഇടുക്കിയിലെ ടൂറിസം വികസനം തേക്കടിയിലും മൂന്നാറിലും മാത്രമായി ഒതുങ്ങിയെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. സംഗീത വിശ്വനാഥൻ. ഇവിടത്തെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാരുകൾക്ക് കഴിഞ്ഞില്ല. അഞ്ചുരുളി, കല്യാണത്തണ്ട്, അയ്യപ്പൻകോവിൽ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങൾ ഇപ്പോഴും പിന്നാക്കാവസ്ഥയിലാണ്. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇവിടത്തെ ജനപ്രതിനിധികൾക്കും താത്പര്യമില്ല. കട്ടപ്പനയെ ടൂറിസം ഇടത്താവളമാക്കി ഹൈറേഞ്ചിലെ കേന്ദ്രങ്ങളിൽ വികസനം എത്തണമെന്നും കൂടുതൽ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കണമെന്നും സംഗീത വിശ്വനാഥൻ പറഞ്ഞു.
ഇന്നലെ കട്ടപ്പന നഗരസഭയിൽ പര്യടനം നടത്തി. വാഴവര, നിർമലാസിറ്റി, വെള്ളയാംകുടി, കൊങ്ങിണിപ്പടവ്, നത്തുകല്ല്, കൊച്ചുതോവാള, എസ്.എൻ. ജംഗ്ഷൻ, പൂവേഴ്‌സ് മൗണ്ട്, പുളിയൻമല, പാറക്കടവ്, വട്ടുകുന്നേൽപ്പടി, കുരിശുപള്ളി കുന്തളംപാറ, മേട്ടുക്കുഴി, അമ്പലക്കവല, കടമാക്കുഴി, വള്ളക്കടവ്, ഇരുപതേക്കർ, സുവർണഗിരി, ഐ.ടി.ഐ. ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കട്ടപ്പന നഗരത്തിൽ സ്ഥാനാർത്ഥി സംഗീത വിശ്വനാഥൻ നയിച്ച ഇരുചക്ര വാഹന റാലിയും നടത്തി. തുടർന്ന് മിനി സ്റ്റേഡിയത്തിൽ നടന്ന സമാപന യോഗം ബി.ജെ.പി സംസ്ഥാന സമിതിയംഗം പി.പി. സാനു ഉദ്ഘാടനം ചെയ്തു.
പര്യടനത്തിന് എൻ.ഡി.എ ജില്ലാ കൺവീനർ വി. ജയേഷ്, എൻ.ഡി.എ ഇടുക്കി നിയോജകമണ്ഡലം ചെയർമാൻ രതീഷ് വരകുമല, കൺവീനർ മനേഷ് കുടിക്കയത്ത്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി പാർത്ഥേശൻ ശശികുമാർ, കണ്ണൂർ ജില്ലാ ട്രഷറർ മനോജ് കതിരൂർ, എൻ.ഡി.എ. ജില്ലാ കമ്മിറ്റിയംഗങ്ങളായ ഡോ. കെ. സോമൻ, സതീഷ് പാഴുപ്പള്ളി, കർഷക മോർച്ച ജില്ലാ പ്രസിഡന്റ് കെ.എൻ. പ്രകാശ്, ബി.ജെ.പി. നഗരസഭ കമ്മിറ്റി പ്രസിഡന്റ് തങ്കച്ചൻ പുരയിടം, ജനറൽ സെക്രട്ടറി മനോജ് പതാലിൽ, ബി.ഡി.വൈ.എസ്. ജില്ലാ ചെയർമാൻ കെ.പി. ബിനീഷ് എന്നിവർ നേതൃത്വം നൽകി.