കുമരകം:. ടെറസ്സിലും വീട്ടുമുറ്റത്തും ചട്ടിയിലോ ഗ്രോ ബാഗിലോ പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർ,വീട്ടമ്മമാർ എന്നിവർക്ക് ഉപകാരപ്രദമായ കൂട്ടുകൾ ഉൾക്കൊള്ളിച്ച കിറ്റ് കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽ നിന്ന് ലഭിക്കും. മികച്ച വിളവ് ലക്ഷ്യമാക്കി രൂപകൽപന ചെയ്തിട്ടുള്ള എല്ലാ ഉത്പാദനോപാധികളും അടങ്ങിയ കിറ്റാണ് "ഏക " .ചാണകം,മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോർ കമ്പോസ്റ്റ്, കടലപ്പിണ്ണാക്ക് ,വേപ്പിൻ പിണ്ണാക്ക് മറ്റ് മൂലകങ്ങൾ എന്നിവചേർത്ത് പ്രത്യേകം തയാറാക്കിയ വളക്കൂട്ടാണ് ഏക കിറ്റിന്റെ പ്രധാന ഘടകം. കൂടാതെ കുമ്മായം, ട്രൈക്കോഡെർമ്മ,സ്യൂഡോമോണാസ്,കീടങ്ങളെ നിയന്ത്രിക്കുന്നതിനുള്ള വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ,മത്തി-ശർക്കര മിശ്രിതം എന്നിവയും പച്ചക്കറി കൃഷിയിൽ സൂക്ഷ്മ മൂലകങ്ങളുടെ അഭാവം പരിഹരിക്കുന്നതിനും വിളവ് വർധിപ്പിക്കുന്നതിനുമുള്ള "സമ്പൂർണ്ണ" എന്ന സൂക്ഷ്മ മൂലകങ്ങളുടെ മിശ്രിതവും,യൂറിയ, രാജ്ഫോസ്,പൊട്ടാഷ് എന്നീ വളങ്ങളും കിറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.10 ഗ്രോബാഗിലേക്ക് ആവശ്യമായ വളങ്ങളും മറ്റ് ഘടകങ്ങളും ഏക കിറ്റിൽ ഉണ്ടാകും.ഒരു കിറ്റിന് 225 രൂപയാണ് വില.ഫോൺ: 0481-2523421