vote

കോട്ടയം : ആബ്‌സെന്റീ വോട്ടർമാർക്കുള്ള തപാൽ വോട്ടിംഗ് മൂന്ന് ദിവസം പൂർത്തിയായപ്പോൾ ജില്ലയിൽ സമ്മതിദാനം വിനിയോഗിച്ചവർ 10780. 9520 പേർ 80 വയസിന് മുകളിലുള്ളവരും, 1260 പേർ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുമാണ്. കൊവിഡ് രോഗികളോ ക്വാറന്റൈനിൽ കഴിയുന്നവരോ ഇല്ല.
വിവിധ മണ്ഡലങ്ങളിൽ തപാൽ വോട്ടു ചെയ്തവരുടെ എണ്ണം ചുവടെ. മണ്ഡലം, ഭിന്നശേഷിക്കാർ, 80 വയസിന് മുകളിലുള്ളവർ, ആകെ എന്ന ക്രമത്തിൽ

പാലാ 209, 1317, 1526
കടുത്തുരുത്തി 183, 1289, 1472
വൈക്കം 175, 771, 946
ഏറ്റുമാനൂർ 160, 1197, 1357
കോട്ടയം 115, 892, 1007
പുതുപ്പള്ളി 101, 1284, 1385
ചങ്ങനാശേരി 111, 794, 905
കാഞ്ഞിരപ്പള്ളി 84, 699, 783
പൂഞ്ഞാർ 122, 1277, 1399