g-sudhakaran-nair

ചങ്ങനാശേരി : കേരളത്തിന്റെ സമസ്ത മേഖലകളിലും വികസന സൃഷ്ടിച്ച സർക്കാരായിരുന്നു എൽ.ഡി. എഫിന്റേതെന് മന്ത്രി ജി.സുധാകരൻ പറഞ്ഞു. അഡ്വ.ജോബ് മൈക്കിളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം മാടപ്പളളി തെങ്ങണയിൽ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. അഴിമതിയിൽ ആറാടിയ സർക്കാരായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. അഴിമതി നിറഞ്ഞ ദുർഭരണത്തിന്റെ പ്രതീകമായിരുന്നു പാലാരിവട്ടം പാലം. അഴിമതിയുടെ പാലം പൊളിച്ച് പുതിയ പാലം നിർമ്മിച്ച പിണറായി സർക്കാരിന്റെ അഴിമതിരഹിത നവകേരളത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.