മുണ്ടക്കയം: ശക്തമായ കാറ്റിലും, മഴയിലും മുണ്ടക്കയം കരിനിലം മേഖലയിൽ വ്യാപക നാശം. നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു

തിങ്കളാഴ്ച വൈകിട്ടോടെയാണ് പ്രദേശത്ത് കനത്തമഴ പെയ്തത്. സജി വാഴ പറമ്പിൽ, പ്രസന്നൻ ചെങ്കല്ലുങ്കൽ, ശോഭന വാഴേപറമ്പിൽ, പ്രകാശ് പേരിശ്ശേരി, കരുണാകരൻ തൈപ്പറമ്പിൽ, അജി കൊട്ടാരത്തിൽ, തോമസ് മാടപ്പള്ളി, അലീമ തത്തൻ പാറയിൽ, ബിന്ദു കുതിര കാട്ടിൽ, സിബി ഉറുമ്പുകല്ലിൽ, മോനച്ചൻ കുതിരകാട്ടിൽ, ശശി തൈപ്പറമ്പിൽ, രാമൻകുട്ടി താന്നിക്കൽ, ആന്റണി കുമ്പളന്തനം, സുമതി ചൗക്കത്തറ, സുരേഷ് പാക്കത്ത് എന്നിവരുടെ വീടുകൾക്കാണ് മരം വീണ് കേടുപാട് സംഭവിച്ചത്. തോമസ് മാടപ്പള്ളി, അലീമ തത്തൻപറ എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. പൂഞ്ഞാർ, എരുമേലി സംസ്ഥാനപാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഫയർഫോഴ്‌സും, പൊലീസും സ്ഥലത്തെത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചു. മരം വീണ് പാലാ ഏറ്റുമാനൂർ ഹൈവേയിൽ ഗതാഗതം തടസപ്പെട്ടു. പാലായിൽ നിന്ന് ഫയർഫോഴ്‌സും കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് വളരെ പണിപ്പെട്ടാണ് മരംവെട്ടി നീക്കിയത്. മെയിൻ റോഡിൽ ഉണ്ടായിരുന്ന ഏഴ് പോസ്റ്റുകളും കാറ്റിൽ ഒടിഞ്ഞുവീണു.കാറ്റിലും മഴയിലും ഭരണങ്ങാനം, മീനച്ചിൽ, മുത്തോലി പഞ്ചായത്തുകളിൽ വ്യാപകമായ കൃഷിനാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.