വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിക്ക് സഹപാഠിക്കൊരു സ്വാന്തനം പദ്ധതിയിൽപ്പെടുത്തി വീടു നിർമ്മിക്കാൻ സാമ്പത്തിക സഹായം കൈമാറി. തലയാഴം പഞ്ചായത്ത് വള്ളപ്പുരയ്ക്കൽ അരവിന്ദൻ മകൾ ആർദ്രയ്ക്കാണ് സഹായമെത്തിച്ചത്. പ്രിൻസിപ്പാൾ എ. ജോതി, സഹപാഠിക്കൊരു സ്വാന്തനം പദ്ധതി കൺവീനർ വൈ. ബിന്ദു എന്നിവരാണ് ആർദ്രയ്ക്ക് തുക കൈമാറിയത്. പി.റ്റി.എ പ്രസിഡന്റ് പി.പി സന്തോഷ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ മഞ്ജു എസ്. നായർ, സീമാ വാസൻ, റജി. എസ് നായർ എന്നിവർ പങ്കെടുത്തു.