വൈക്കം: എൽ.ഡി.എഫ് സ്ഥാനാർഥി സികെ ആശയ്ക്ക് ഉജ്ജ്വല വരവേൽപ്പ്. ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകളിലെ വാഹനപര്യടനം തുടങ്ങിയത് ചെമ്പ് വാലേൽ പ്രദേശത്തുനിന്നായിരുന്നു. സി.പി.എം തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ ശെൽവരാജ് സി.കെ ആശയെ ചുവപ്പുഹാരമണിയിച്ച് പര്യടനത്തിന് തുടക്കം കുറിച്ചു. തുടർന്ന് ലേക്ക്മൗണ്ട്, ആട്ടുവെളി, പനയ്ക്കൽ ലക്ഷംവീട്, കൂമ്പേൽ, ചെമ്പ് അങ്ങാടി, തുരുത്തുമ്മ തുടങ്ങിയ കേന്ദ്രങ്ങളിൽ സ്ഥാനാർഥിയെ നൂറുകണക്കിന് പ്രവർത്തകർ ചേർന്ന് വരവേറ്റു. വിവിധ കേന്ദ്രങ്ങളിൽ എൽ.ഡി.എഫ് നേതാക്കളായ കെ.എസ് രത്‌നാകരൻ, കെകെ രമേശൻ, കെഎ രവീന്ദ്രൻ, എം.ബിജു, ഇ.എൻ ദാസപ്പൻ, എം.കെ ശീമോൻ, ടി.എൻ സിബി, ബി രാജേന്ദ്രൻ, വി.കെ ശശിധരൻ, പി.എസ് പുഷ്പമണി, കെ.ആർ ചിത്രലേഖ, കെ.സി നയനകുമാർ, പി.സി ഷൺമുഖൻ, എ.പി ജയൻ, കെ.വിജയൻ, ബെപ്പിച്ചൻ, പി.വി ഹരിക്കുട്ടൻ, വി.ടി പ്രതാപൻ, കെ.ബി രമ, പി.ജി ജയചന്ദ്രൻ, സാബു പി.മണലൊടി, കെ.എസ് വേണഗോപാൽ, എസ്.അരുൺകുമാർ തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. മഴയെ തുടർന്ന് മാറ്റിവെച്ച കുലശേഖരമംഗലം മേഖലയിലെ പര്യടനം ഏപ്രിൽ മൂന്നിന് നടക്കും.