mm-hassa

ചങ്ങനാശേരി : തിരഞ്ഞെടുപ്പിന് മുൻപ് പാവപ്പെട്ടവർക്ക് നൽകേണ്ട അരി പൂഴ്ത്തിവച്ച പിണറായി സർക്കാർ സംസ്ഥാനത്തെ ജനങ്ങളുടെ അന്നം മുട്ടിച്ചെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർത്ഥി വി.ജെ.ലാലിയുടെ തിരെഞ്ഞെടുപ്പ് പര്യടനം പായിപ്പാട് മണ്ഡലത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തുടർഭരണം സ്വപ്നം കണ്ട് ദാരിദ്ര്യത്തെ വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മത്സ്യമേഖലയെ തകർക്കാൻ അമേരിക്കൻ കമ്പനിയുമയി വഴിവിട്ട് കരാർ ഉണ്ടാക്കിയ സർക്കാർ മത്സ്യതൊഴിലാളികൾ എതിരാകുമെന്നായപ്പോൾ പ്രതിപക്ഷത്തിന്റെ തലയിൽ ചാരാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.